ന്യൂയോർക്ക്: വെറും മൂന്ന് ഇലക്ടറൽ വോട്ടു കൂടി കിട്ടിയാൽ ഡൊണാൾഡ് ട്രൂപ് ഔദ്യോഗികമായി വിജയിക്കും. കമല ഹാരിസ് ഒരുപാട് പിന്നിലാണ്. വിജയിക്ക് 270 വോട്ടാണ് കിട്ടേണ്ടത്. കുറഞ്ഞത് 20 ൽ അധികം വേട്ടുകൾ കൂടി ട്രംപിന് ലഭിക്കാം. വെറും വിജയമല്ല ഉജ്ജ്വല വിജയമാണ് ട്രംപ് നേടുന്നത്. കഴിഞ്ഞ തവണ കുതർക്കങ്ങളിലൂടെ നഷ്ടമായ പ്രസിഡൻ്റ് പദം വീണ്ടും തിരിച്ചുപിടിക്കുകയാണ് ട്രംപ്. ട്രംപ് വരുന്നതിൽ യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലും ആഹ്ളാദത്തിലാണ്. ഭീകര രാഷ്ട്രങ്ങളിൽ നിന്ന് അഭയാർത്ഥികളെ സൃഷ്ടിച്ച് യൂറോപ്പിലേക്കും അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്കും നുഴഞ്ഞു കയറാൻ അവസരമൊരുക്കുന്ന രാജ്യങ്ങളുടെ മേൽ ഇനി 'കടുത്ത നടപടി ഉണ്ടാകുമെന്ന് ഉറപ്പായി. ഇറാൻ, തുർക്കി, ലബനോൻ തുടങ്ങി അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഭീകരൻമാർക്ക് മേൽ ട്രംപ് ൻ്റെ പിടിവീഴും എന്ന് ആദ്യമേ തന്നെ ഉറപ്പാണ്. ഇറാൻ വീണ്ടും സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായേക്കാം. തുർക്കിക്കും ലബനോനും ഭരണമാറ്റം ഉണ്ടാകാം. പലസ്തീൻ വീണ്ടും ഇസ്രയേലിൻ്റെ പൂർണ നിയന്ത്രണത്തിലാകും. ഭീകര പ്രസ്ഥാനങ്ങളെ ആഗോളതലത്തിൽ ഉന്മൂലലനം ചെയ്യുന്നതിന് ഉള്ള ശ്രമം ഉണ്ടാകും. ലോകക്രമത്തിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുന്ന തിരഞ്ഞെടുപ്പാണ് പൂർത്തിയാകുന്നത്. ട്രംപിൻ്റെ വിജയത്തിൽ ആഹ്ളാദം ലോകമാകെ വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. വിജയപ്രഖ്യാപനം ഉടൻ ഉണ്ടാകാം.പ്രസിഡൻ്റായിരിക്കെ രണ്ടാമതും മത്സരിച്ച് പരാജയപ്പെടുകയും പിന്നീട് മത്സരിച്ച് വീണ്ടും പ്രസിഡൻ്റ് പദത്തിലേക്ക് എത്തുകയും ചെയ്ത് ട്രംപ് ഒരു പുത്തൻ രാഷ്ട്രീയ അധ്യായം കൂടിയാണ് അമേരിക്കയിൽ തുറക്കുന്നത്.
Trump returns to America. Joy to Israel and Europe. Terrorist states in fear.